Letters: J to A
→ October 15, 2018 | Reading time: ~1 minute
‘മഴയീരം കൊണ്ടുവന്ത് എന്‍വീട്ടില്‍ കുടിവെയ്പേന്‍
തളിരില്ലാ എന്‍വീട്ടില്‍ വിതയെല്ലാം മുളയാതും’
(മഴയുടെ ഈര്‍പ്പം കൊണ്ടുവന്ന് എന്റെ വീട്ടില്‍ കുടിയിരുത്തണം,
തളിരില്ലാത്ത എന്റെ വീട്ടില്‍ വിത്തുകള്‍ എല്ലാം മുളച്ചുപൊന്തും)
Bring home the rain’s wetness and let my barren house sprout life. (Literal translation, lyrical disaster.)
1991 മാര്‍ച്ചിലെ ഒരു സായാഹ്നത്തില്‍ ദേവതാരുക്കള്‍ തണല്‍വിരിച്ച മധുര കാര്‍ഷിക കോളജിലെ ഇടവഴികളിലൂടെ ഇരുവരും നടന്നു. തിരികേ ധര്‍മപുരിയിലെത്തിയ ജയമോഹന്‍ അവള്‍ക്ക് പത്തു പേജ് നീണ്ട കത്തെഴുതി…
‘ഒരു പെണ്‍കുട്ടിക്കും ഇത് താങ്ങാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല… 54-ാം വയസ്സിലായിരുന്നു അമ്മയുടെ ആത്മഹത്യ. വാര്‍ധക്യത്തിലെ ആത്മഹത്യകള്‍ക്ക് പിന്നിലുള്ളത് ഒരുതരം ദര്‍ശനമായിരുന്നിരിക്കണം. 'ജയ ജയ' എന്ന അമ്മയുടെ വിളികള്‍ എന്നെ ഭ്രാന്തുപിടിപ്പിച്ചിരുന്നു. ആശ്വാസത്തിനായി ചാരായ ഷാപ്പിലെത്തിയപ്പോള്‍ കുടിക്കരുതെന്ന് അച്ഛന്റെ ഓര്‍മപ്പെടുത്തല്‍…
കുമ്പളയിലെ റെയില്‍വേ ട്രാക്കില്‍ ജീവിതം ഹോമിക്കാനായി കാത്തുനിന്നു. ഒടുക്കം അതുപേക്ഷിച്ച് ഏകാകിയായി യാത്ര തുടര്‍ന്നു. ഇന്ത്യ കണ്ടു. ഇപ്പോള്‍ എഴുത്തുകാരനായി, എന്റെ ജീവിതം എഴുത്താണ്, ഇതില്‍നിന്നും പണമോ പ്രശസ്തിയോ കിട്ടില്ല. ഞാന്‍ ഒരു ജീവിത പരാജയത്തിനാണ് ആക്കംകൂട്ടുന്നത്. ഇഷ്ടമുണ്ടെങ്കില്‍ ഒപ്പം കൂടുക.’
Arun P Gopi in conversation with Arunmozhi and Jeyamohan, Matrubhumi Weekend Supplement, 29 July 2018. On love, letters and love-letters. High-enough-resolution scan here. Online version (Malayalam), here. I’ve attempted a partial translation, on S’s request, here.